Aside

തൌഹീദ് അഥവാ ഏകദൈവവിശ്വാസം

 

തൌഹീദ് അഥവാ ഏകദൈവവിശ്വാസം

ഇസ്ലാം ഉള്‍ക്കൊള്ളുന്ന വിശ്വാസ ദര്‍ശനങ്ങളുടെ അടിത്തറയാണ് തൌഹീദ്. ഏകത്വവല്‍ക്കരണം എന്നാണ് തൌഹീദ് എന്നതിന്റെ പദാര്‍ത്ഥം. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവല്ലാതെ ആരാധന അര്‍ഹിക്കുന്ന മറ്റൊന്നുമില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഉള്ളിലുറപ്പിച്ച് നാക്കുകൊണ്ട് വെളിപ്പെടുത്തലും പ്രത്യക്ഷമായും പരോക്ഷമായും അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കലുമാണ് തൌഹീദിന്റെ സാങ്കേതികാര്‍ത്ഥം.

അടിസ്ഥാന സത്ത, വിശേഷണങ്ങള്‍ എന്നിവയില്‍ അദ്വിതീയനായ ദൈവത്തിന് സമ•ാരോ സഹായികളോ ഇല്ല. സൃഷ്ടി-സ്ഥിതി-സംഹാരാദികളുടെ കര്‍ത്താവായ ദൈവം സ്ഥല-കാല ബന്ധങ്ങള്‍ക്കതീതനും സകലകാര്യങ്ങളുടെയും കാരണക്കാരനുമാണ്. ഭൂമുഖത്ത് ദൈവമെന്ന പേരില്‍ ആരാധിക്കപ്പെടുന്ന നിരവധി വസ്തുക്കളും വ്യക്തികളുമുണ്ട്. എന്നാല്‍ അവയൊന്നും ആരാധനക്കോ ദൈവമെന്ന പരമോന്നത പദത്തിനോ അര്‍ഹമല്ല. ആരോപിക്കപ്പെടുന്നവയാണ്. അല്ലാഹു മാത്രമാണ് ആരാധന അര്‍ഹിക്കുന്നവന്‍ എന്നതിനു പുറമെ ദൈവമായിട്ട് മറ്റാരുമില്ലെന്ന നിഷേധഭാവമാണ് തൌഹീദിന്റെ അകക്കാമ്പ്. ഏകാധിപതികള്‍, പുരോഹിത•ാര്‍, ഭൂത പ്രേത സേവക•ാര്‍ തുടങ്ങി ദിവ്യത്വത്തിന്റെ കപടവേഷമണിഞ്ഞ് മനുഷ്യരെ ചൊല്‍പ്പടിക്ക് കീഴില്‍ നിര്‍ത്താനും ചൂഷണം ചെയ്യാനും തുനിയുന്നവര്‍ക്കൊന്നും പ്രാപഞ്ചിക കാര്യനിര്‍വ്വഹണങ്ങളിലോ ആത്മിക മണ്ഡലങ്ങളിലോ യാതൊരു സ്വാധീനവുമില്ലെന്ന യാഥാര്‍ത്ഥ്യം ഈ നിഷേധ വശത്തിന്റെ വ്യാഖ്യാനമാണ്.

ആര്‍ക്കും എപ്പോഴും അവകാശപ്പെടാവുന്നതും ആരുടെ മേലും ആരോപിക്കാവുന്നതുമായ ഒരു നിസാര കാര്യമല്ല ദിവ്യത്വം. നമ്മുടെ സങ്കല്‍പഭാവനകള്‍ക്കധീനവും അധീതവുമായ സകല നിര്‍മ്മാണ-സംഹാര ഗുണങ്ങളും സമ്മേളിക്കുകയും ന്യൂനതകളില്‍ നിന്നും അപൂര്‍ണ്ണതകളില്‍ നിന്നും പൂര്‍ണ്ണമായി മുക്തനാവുകയും ചെയ്യുന്ന ഒരു പരമസത്തയിലേ ദിവ്യത്വം അന്വര്‍ത്ഥമാവൂ. കാരണം ആരാധന അര്‍ഹിക്കുന്നവനാണല്ലോ ദൈവം. ആരാധനയെന്നാല്‍ അങ്ങേ അറ്റത്തെ വണക്കവും വിനയവുമാണ്. വണക്കവും വിനയവും അങ്ങേ അറ്റമാവണമെങ്കില്‍ വണങ്ങപ്പെടുന്ന വസ്തുവിനപ്പുറം ഇനിയൊരു ലക്ഷ്യമുണ്ടാവാന്‍ പാടില്ല. അത്തരത്തിലുള്ള ഒരു അസ്തിത്വത്തിനു മുമ്പിലേ വിനയവും വണക്കവും പാരമ്യത പ്രാപിക്കൂ.

നമുക്കൊരാളോട് ബഹുമാനം തോന്നുന്നത് നമ്മെക്കാള്‍ എന്തെങ്കിലും സ്വഭാവ മികവുകളയാളിലുണ്ടാവുമ്പോഴാണ്. അയാളിലുള്ള ഗുണങ്ങളുടെ അളവിനനുസരിച്ച് കൂടുതല്‍ ആദരവ് അര്‍ഹിക്കുകയും ആദരിക്കുന്നവന് കൂടുതല്‍ ആത്മ നിര്‍വൃതി അനുഭവപ്പെടുകയും ചെയ്യുന്നു. ആദരവിനെക്കാള്‍ എത്രയോ ഉയര്‍ന്നതാണ് ആരാധന. അത്യുന്നതമായ ഒരൊറ്റ അസ്ഥിത്വത്തിലേ ആരാധന അന്വര്‍ത്ഥമാവൂ. അത്തരമൊന്നിനു മുമ്പില്‍ ആരാധനകളര്‍പ്പിക്കുമ്പോഴാണ് അതിലടങ്ങിയ ആത്മനിര്‍വൃതി പൂര്‍ണമായി അനുഭവിക്കാന്‍ സാധ്യമാവുന്നത്. മനുഷ്യന് താഴെയുള്ള വിഗ്രഹങ്ങള്‍ ഇതര ജീവികള്‍ എന്നിവയെ ആരാധിക്കുന്നത് ആത്മനിന്ദയാണെങ്കില്‍ സര്‍വ്വശക്തനും അദ്വിതീയനുമായ അല്ലാഹുവിനെ ആരാധിക്കുന്നത് ആത്മാഭിമാനവും പരദൈവങ്ങളില്‍ നിന്നുള്ള സ്വാതന്ത്യ്രവുമാണ് നല്‍കുന്നത്.

മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്ന തൌഹീദിന്റെ രണ്ടാം ഭാഗമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്ന വിശ്വാസ സംഹിതയുടെ സവിശേഷത. ഹൈന്ദവര്‍, ക്രൈസ്തവര്‍, ആസ്ത്രേലിയയിലെയും ആഫ്രിക്കയിലെയും ഗോത്രവര്‍ഗക്കാര്‍ തുടങ്ങി പല ജനവിഭാഗങ്ങള്‍ക്കിടയിലും ഏകദൈവവിശ്വാസം കൈക്കൊള്ളുന്ന നിരവധി ആളുകളുണ്ട്. പക്ഷെ, അവരെക്കുറിച്ച് മുസ്ലിംകളെന്ന് പറയാന്‍ നിര്‍വ്വാഹമില്ല. കാരണം അവര്‍ മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വം അംഗീകരിക്കാത്തതിനാല്‍ അല്ലാഹുവവിനെ പൂര്‍ണമായും അനുസരിച്ചവരോ പരലോക വിജയികളോ അല്ല.

മുഹമ്മദ് നബി(സ്വ)യിലുള്ള വിശ്വാസം തൌഹീദിന്റെ ശുദ്ധതക്ക് ഒരു നിലക്കും കളങ്കമേല്‍പ്പിക്കുന്നില്ല. മറിച്ച് മാറ്റുകൂട്ടുകയാണ്. കാരണം പ്രവാചകര്‍(സ്വ)ക്ക് ദിവ്യത്വത്തിന്റെ ലവലേശശകലം പോലുമുണ്െടന്ന് മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. പ്രവാചകര്‍(സ്വ) അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. പേരും പ്രശസ്തിയുമായിരുന്നു പ്രവാചകര്‍(സ്വ)യുടെ ലക്ഷ്യമെങ്കില്‍ ദൈവമാണെന്നവകാശപ്പെടാമായിരുന്നു. അങ്ങനെ പല ദൈവങ്ങളും ഇന്നത്തെക്കാളുപരി അന്നും ലോകത്തുണ്ടായിരുന്നു. പ്രവാചകന്‍(സ്വ) പ്രഖ്യാപിച്ചത് ഞാന്‍ നിങ്ങളെപോലെയുള്ള ഒരു മനുഷ്യന്‍മാത്രമാണെന്നാണ്.

മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിനു പുറമെ പൂര്‍വ്വികരായ മുന്‍കാല പ്രവാചക•ാര്‍, അവര്‍ക്കവതീര്‍ണ്ണമായ വേദഗ്രന്ഥങ്ങള്‍, അല്ലാഹുവിന്റെ മാലാഖമാര്‍, ന•തി•കളുടെ മൂല്യനിര്‍ണ്ണയ വേദിയായ അന്ത്യനാള്‍ എന്നിവയിലുള്ള വിശ്വാസങ്ങളും ന•യും തി•യും അല്ലാഹുവില്‍ നിന്നാണെന്ന വിശ്വാസവും തൌഹീദിന്റെ അനുബന്ധങ്ങളാണ്.

ഏകദൈവ വിശ്വാസം മനുഷ്യമനസ്സില്‍ സമാധാനം, ധീരത, ഏകാഗ്രത, സഹാനുഭൂതി, വിനയം, സാഹോദര്യം, സമഭാവന തുടങ്ങിയ മാനവിക ഗുണങ്ങളെ ഊട്ടിയുറപ്പിക്കുകയും ദുഷ്ടചിന്തകളില്‍ നിന്നും പൈശാചിക പ്രേരണകളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ വ്യക്തിത്വവികാസത്തിലും സാമൂഹികാഭിവൃദ്ധിയിലും തൌഹീദിന്റെ സ്വാധീനം നിസ്തുലമാണ്.

പരിശുദ്ധ ഖുര്‍ആന്റെ മുഖ്യപ്രമേയം തൌഹീദാണ്. അതിനു വിരുദ്ധമായ സകല വിശ്വാസ വൈകല്യങ്ങളെയും ശക്തിയുക്തം എതിര്‍ക്കുന്നതോടൊപ്പം തൌഹീദിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: “പറയുക; കാര്യം അവന്‍ ഏകനാണ്”(ഖു:112:1) “എന്നെന്നും നിലനില്‍ക്കുന്നവനും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹു, അവനല്ലാതെ” (ഖു:2:225) തുടങ്ങി നിരവധി വാക്യങ്ങളിലിതു വ്യക്തമാക്കുന്നു. ഏകദൈവ വിശ്വാസത്തിന്റെ സമര്‍ത്ഥനത്തിന് പ്രധാനമായും മൂന്ന് മാര്‍ഗങ്ങളാണ് ഖുര്‍ആന്‍ സ്വീകരിക്കുന്നത്. ഒന്ന്, പ്രാപഞ്ചിക പ്രതിഭാസങ്ങളും അവയിലടങ്ങിയ സൃഷ്ടിവൈഭവവും, രണ്ട്, മനുഷ്യരുടെ പൂര്‍വ്വകാല സംഭവങ്ങളും അവയിലടങ്ങിയ ചരിത്രദര്‍ശനങ്ങളും, മൂന്ന,് ബുദ്ധിപരമായ സംവാദശൈലി..

Advertisements

Aside

ഹജ്ജിന്റെ പ്രായോഗിക രീതി

 

 
 
ഇന്ന് നില നില്‍കുന്ന രീതിയില്‍ ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ ആറാം വര്‍ഷത്തിലാണെന്നാണ് പ്രബല പക്ഷം. നബി(സ) തങ്ങള്‍ പ്രവാചകത്വത്തിന്റെ മുമ്പും മദീനാ പലായനത്തിന്റെ മുമ്പും നിരവധി തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഇത് എത്ര പ്രാവശ്യമാണെന്ന് ചരിത്രം വ്യക്തമായും രേഖപ്പെടുത്തിയിട്ടില്ല. മദീനാ പലായനത്തിന് ശേഷം പ്രവാചകന്‍ തന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജത്തുല്‍ വദാഇന് പുറമെ ഒരു ഹജ്ജും ചെയ്തിട്ടില്ല. 
 
നിര്‍ബന്ധമാകല്‍
 
ചില നിബന്ധനകള്‍ ഒത്തുവരുന്നവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍ബന്ധമാകൂ. എത്ര കഴിവുണ്ടായാലും ജീവിതത്തില്‍ ഒരു തവണയേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. 
നിബന്ധനകള്‍
1- പ്രായപൂര്‍ത്തിയെത്തിയ ബുദ്ധിയുള്ള മുകല്ലഫ് (ഇസ്ളാമിക കീര്‍ത്തനകള്‍ അനുസരിക്കാനര്‍ഹനായവന്‍) ആയിരിക്കണം. 
2- സ്വതന്ത്രനായിരിക്കണം.
3- ഹജ്ജ് ചെയ്യാന്‍ ശാരീരികമായി കഴിവുള്ളവനായിരിക്കണം.
4- മക്കയില്‍ പോയി തിരിച്ച് വരുന്നത് വരെയുള്ള ഭക്ഷണം, വാഹനത്തിന്റെ ചെലവ്, സേവകന്‍ കൂടെ ആവശ്യമെങ്കില്‍ അവന്റെ യാത്രാക്കൂലി, ഭക്ഷണം, തിരിച്ച് വരുന്നത് വരെ അവന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെ ഭക്ഷണം, വസ്ത്രം, ശരീരത്തിനും സമ്പത്തിനും പരിപൂര്‍ണ്ണ സുരക്ഷിതമായ വഴി (കപ്പല്‍ യാത്രക്കാരനാണെങ്കില്‍ കരപറ്റുമെന്ന ധാരണ)
5- ഹജ്ജിന് വേണ്ടി പുറപ്പെടുന്ന സ്ത്രീക്ക് അവളുടെ കൂടെ വിവാഹ ബന്ധം ഹറാമായ ഒരുത്തന്‍ (ഭര്‍ത്താവ്, വിശ്വാസ യോഗ്യരായ ഒരു പറ്റം സ്ത്രീകള്‍) അനിവാര്യമാണ്. 
മേലുദ്ധരിച്ച സൌകര്യങ്ങള്‍ മഴുവന്‍ ഒത്തുകൂടിയ ഒരുത്തന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹജ്ജ് നിര്‍ബന്ധമായിത്തീരുന്നത്. 
 
നിര്‍ബന്ധഘടകങ്ങള്‍ 
 
ഹജ്ജിന് ആറ് ഘടകങ്ങളാണുള്ളത്. 
1- ഇഹ്റാം- ഹജ്ജില്‍ പ്രവേശിക്കുന്നതിന് സാങ്കേതികമായി ഇഹ്റാം എന്ന് പറയപ്പെടുന്നു.
2- അറഫയില്‍ നില്‍ക്കല്‍- ദുല്‍ഹിജ്ജ 9ന് ഉച്ചയുടെയും 10ന് സുബഹിയുടെയും ഇടയില്‍ അറഫാമൈതാനിയിലാണ് നില്‍ക്കേണ്ടത്. ഇത് ഒരു സെക്കന്റായാലും കുഴപ്പമില്ല. 
3- ത്വവാഫുല്‍ ഇഫാളത്ത്- ഹജ്ജിന്റെ പ്രധാന ഇനമായ ഈ ത്വവാഫ് ദുല്‍ഹിജ്ജ 10ന് ആണ് നിര്‍വ്വഹിക്കേണ്ടത്. 
4-സ്വഫാ മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം ഓടല്‍.. ഇത് സ്വഫയില്‍ നിന്ന് തുടങ്ങി മര്‍വ്വയില്‍ അവസാനിപ്പിക്കണം. 
5- തലമുടി നീക്കം ചെയ്യല്‍- മൂന്ന് മുടി നീക്കം ചെയ്യല്‍. 
6- ഇവ ക്രമത്തില്‍ കൊണ്ടുവരല്‍ (ഇഹ്റാം, അറഫയില്‍ നില്‍ക്കല്‍, മുടി കളയല്‍, ഥ്വവാഫ് ചെയ്യല്‍, സ്വഫാ മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ ഓടല്‍. ഇതാണ് നബിയില്‍ നിന്ന് അറിയപ്പെട്ട ക്രമം.) 
ഹജ്ജും ഉംറയും ഒരുമിച്ച് ചെയ്യുമ്പോള്‍ മൂന്ന് രീതിയില്‍ നിര്‍വ്വഹിക്കാം. 
1- ഇഫ്റാദ്- ആദ്യം ഹജ്ജും പിന്നെ ഉംറയും നിര്‍വ്വഹിക്കുന്ന രീതിയാണ് ഇത്. 
2- തമത്തുഅ്- ആദ്യം ഉംറയും പിന്നെ ഹജ്ജും നിര്‍വ്വഹിക്കുന്ന രീതിയാണ് ഇത്.
3- ഖിറാന്‍- ഈ രീതിയില്‍ ഹജ്ജിനും ഉംറക്കും വേണ്ടി ഒറ്റ ഇഹ്റാം ചെയ്യുന്നു. 
 
ഥ്വവാഫിന്റെ നിബന്ധനകള്‍
 
ആറ് നിബന്ധനകളാണ് ഥ്വവാഫിനുള്ളത്;
1- ശുദ്ധിയുള്ളവനായിരിക്കുക 
2- ഔറത്ത് മറക്കുക
3- ത്വവാഫിന്റെ ഉദ്ദേശ്യത്തോടെ( )യായിരിക്കുക
4- ഹജറുല്‍ അസ്വദിന്റെ ഭാഗത്തു നിന്ന് തുടങ്ങുക.
5- കഅ്ബയെ അവന്റെ ഇടത് വശത്താക്കുക.
6- ഏഴ് പ്രാവശ്യം ത്വവാഫ് നിര്‍വ്വഹിക്കുക.
 
ഹജ്ജിന്റെ ബാധ്യതകള്‍ ()
 
ഹജ്ജിന്റെ വാജിബാത്തുകള്‍ അഞ്ചെണ്ണമാണ്;
1- മീഖാത്തില്‍നിന്ന് ഇഹ്റാം കെട്ടല്‍: മീഖാത്ത് ദിശയനുസരിച്ച് വ്യത്യാസപ്പെടും. മക്കയില്‍ നിന്ന് നിശ്ചിത പരിധിക്കപ്പുറത്ത് നിര്‍മ്മിതമായ ഓരോ പ്രദേശങ്ങളെയാണ് മീഖാത്ത് എന്ന് വിളിക്കുന്നത്. ഈ പ്രദേശങ്ങള്‍ക്കുള്ളില്‍ നിന്ന് ഇഹ്റാം ചെയ്യാന്‍ പാടില്ല. വിവിധ ദിശകളില്‍ നിന്ന് വരുന്നവര്‍ക്ക് വ്യത്യസ്ഥ മീഖാത്താണുള്ളത്. 
2- ദുല്‍ഹിജ്ജ 10ന്റെ രാത്രിയുടെ അവസാന പകുതിയില്‍ ഒരു മണിക്കൂറെങ്കിലും മുസ്ദലിഫയില്‍ നില്‍ക്കല്‍
3- മിനായില്‍ രാപാര്‍ക്കല്‍ (അയ്യാമുത്തശ്രീഖിന്റെ രാത്രികളില്‍)
4- വിടവാങ്ങല്‍ ത്വവാഫ് ചെയ്യല്‍: മക്കയുമായി വിടപറയുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാവുന്നത്.
5- ജംറയിലേക്ക് എറിയല്‍: ജംറതുല്‍ അഖബയിലേക്ക് ദുല്‍ഹിജ്ജ 10ന്റെ ഉച്ചക്ക് ശേഷം ഏഴ് പ്രാവശ്യം എറിയുക. ബാക്കിയുള്ള ജംറകളിലേക്ക് 11, 12, 13 എന്നീ ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം ഏഴ് പ്രാവശ്യവും എറിയണം. ജംറകള്‍ക്കിടയില്‍ ക്രമം പാലിക്കേണ്ടതുണ്ട്. 
ഈ നിര്‍ബന്ധങ്ങള്‍ക്കിടയില്‍ നിന്ന് വല്ലതും നഷ്ടപ്പെട്ടാല്‍ ‘ദമ്'(അറവ്) കൊണ്ട് പരിഹരിക്കപ്പെടുന്നതാണ്.
 
സുന്നത്തുകള്‍
 
ഇഹ്റാമിന് തൊട്ട് മുമ്പ് സുഗന്ധം പൂശല്‍, കുളിക്കല്‍ തുടങ്ങി നിരവധി സുന്നത്തുകള്‍ ഹജ്ജിനുണ്ട്. 
മക്കയില്‍ വന്നാലുള്ള ത്വവാഫ്(), സഅ്യ് ഇവയല്ലാത്തതിലൊക്കെ തല്‍ബിയത് ചൊല്ലല്‍ സുന്നത്താണ്(). ഇത് മൂന്ന് പ്രാവശ്യം ചൊല്ലിയതിന് ശേഷം നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍, സ്വര്‍ഗ്ഗ പ്രവേശത്തെ ചോദിക്കല്‍, നരകത്തില്‍ നിന്ന് കാവല്‍ ചോദിക്കല്‍ എന്നിവ സുന്നത്താണ്. 
ഹജ്ജില്‍ പ്രവേശിക്കല്‍(ഇഹ്റാം) കൊണ്ട് നിശിദ്ധമാകുന്ന കാര്യങ്ങള്‍ 
ലൈംഗികമായി ഭാര്യഭര്‍ത്താക്കന്മാര്‍ ബന്ധപ്പെടല്‍, ചുംബിക്കല്‍, ഇന്ദ്രിയം സ്കലിപ്പിക്കല്‍, വിവാഹം കഴിക്കല്‍, വിവാഹം ചെയ്ത് കൊടുക്കല്‍, സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കല്‍, തലയില്‍ എണ്ണപുരട്ടല്‍, മുടി നീക്കം ചെയ്യല്‍, നഖം മുറിക്കല്‍, പുരുഷന് തല മറക്കല്‍, സ്ത്രീക്ക് മുഖം മറക്കല്‍, അകാരണമായി വസ്ത്രങ്ങള്‍ ചുറ്റി ധരിക്കല്‍ തുടങ്ങിയവെ ഹജ്ജില്‍ പ്രവേശിക്കലിനാല്‍ നിശിദ്ധമായി തീരുന്നതാണ്.
 
പരിഹാരം ()
 
ഇഹ്റാം കൊണ്ട് നിഅറവ് ()
നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങളില്‍ നിന്ന് വല്ലതും ഉപേക്ഷിക്കുമ്പോഴാണ് ദമ് നിര്‍ബന്ധമാവുന്നത്. ഒരു ആടിനെ അറുക്കുക, അതല്ലെങ്കില്‍ നഹറിന്റെ മുമ്പ് മൂന്ന് നോമ്പും നാട്ടിലെത്തിയതിന് ശേഷം ഏഴ് നോമ്പും അനുഷ്ടിക്കുക. ഭാര്യയുമായി ബന്ധപ്പെട്ട് ഹജ്ജിന് ഭംഗം വരുത്തിയവന്‍ ഒരു ഒട്ടകത്തെ അറുക്കണം. ഇതിനവന്‍ അശക്തനാണെങ്കില്‍ ഏഴ് ആടിനെയാണ് അറുക്കേണ്ടത്.
ഉംറ()
ഹജ്ജ് കര്‍മ്മത്തെപ്പോലെ ഓരോ മുസ്ളിമിനും നിര്‍ബന്ധമായ ഒരു കര്‍മ്മമാണ് ഉംറ. ഇത് കൊണ്ട് ലക്ഷീകരിക്കപ്പെടുന്നതും ചില പ്രത്യേക കര്‍മ്മങ്ങള്‍ക്കായി കഅ്ബയെ ഉദ്ധേശിക്കുക എന്നുള്ളത് തന്നെയാണ്. അറഫയില്‍ നില്‍ക്കുക എന്ന ഘടകം () ഒഴിച്ച് ഹജ്ജിലെ ബാക്കിമുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉംറയിലും നിര്‍ബന്ധമാണ്. 
സിയാറത്ത് ()
നബി(സ), അബൂബക്ര്‍ സിദ്ദീഖ്(റ), ഉമര്‍(റ), എന്നിവരുടെയും മറ്റു ചില സ്വഹാബാക്കളുടെയും ഖബ്ര്‍ സന്ദര്‍ശിക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷീകരിക്കപ്പെടുന്നത്. നിര്‍ബന്ധമല്ലെങ്കിലും ഹജ്ജിനോട് അനുബന്ധമായി ഇതും നിര്‍വ്വഹിക്കല്‍ ശക്തമായ സുന്നത്താണെന്ന് പ്രമുഖ പണ്ഢിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീസുകളെക്കൊണ്ടും സ്വഹാബാക്കളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സ്ഥിരീകരിക്കപ്പെട്ടതാണ് തദ് കര്‍മ്മം. പ്രവാചകര്‍(സ) ജീവിച്ചിരിക്കുമ്പോള്‍ ദര്‍ശിക്കാന്‍ സൌഭാഗ്യമില്ലാത്ത പിന്‍ഗമികള്‍ക്ക് അവിടത്തെ ഖബ്ര്‍ സന്ദര്‍ശനം നടത്തിയുള്ള പുണ്യം തേടല്‍ അനിവാര്യമാണ്. ഒരു യതാര്‍ത്ഥ വിശ്വാസിക്ക് എങ്ങനെയാണ് ലോകാനുഗ്രഹി അന്ത്യ വിശ്രമം ചെയ്യുന്ന ആ ഭവനം സന്ദര്‍ശിക്കാതെ തിരിച്ച് പോവാന്‍ കഴിയും?.
ഹജ്ജില്‍ നിന്ന് വിരമിക്കല്‍ ( )
സഅ്യ്, ജംറക്കുള്ള ഏറ്, മുടി കളയല്‍ ഇവയില്‍ രണ്െടണ്ണം ചെയ്ത് കഴിഞ്ഞാല്‍ ഭാര്യയുമായി ബന്ധപ്പെടലല്ലാത്തത് മുഴുവന്‍ അനുവദനീയമാവും. മൂന്നും ചെയ്യലോട് കൂടി എല്ലാം അനുവദനീയമാവുകയും ഹജ്ജ് കര്‍മ്മത്തില്‍ നിന്ന് വിരമിക്കുകയും ചെയ്യും. 

Quote

രണ്ടായി പിളര്‍ന…

രണ്ടായി പിളര്‍ന്ന ചന്ദ്രന്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാന്‍ തയ്യാറാവാത്ത ഖുറൈശികള്‍ കഴിവ് തെളിയിക്കാന്‍ തെളിവിനായാരാഞ്ഞു. അത്ഭുതപ്പെടുത്തുന്ന സംഭവങ്ങള്‍ കാണിച്ച് കൊടുത്താല്‍ മാത്രമേ അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കുകയുള്ളൂ. അവര്‍ പരീക്ഷിക്കാന്‍ തന്നെ തയ്യാറായി. അവര്‍ പറഞ്ഞു: മുഹമ്മദ്, നീ ഒരു പ്രവാചകനെങ്കില്‍ ആ കാണുന്ന ചന്ദ്രനെ രണ്ട് പിളര്‍പ്പായി കാണിക്കാന്‍ തയ്യാറാണോ? പ്രവാചകന്‍(സ) ശാന്തനായി ഇത് കേട്ടു.

അടുത്തതായി ചന്ദ്രന്‍ രണ്ട് ഭാഗത്തായി പോകുന്നതായി കണ്ടു. രണ്ട് മലമുകളിലായി രണ്ട് ഭാഗങ്ങള്‍. ഇത് ലോകത്തുള്ള പലരും കാണാനിടയായി. അബ്ദുല്ലാഹിബ്നു മസ്ഊദ്, അലി(റ), അബ്ദുല്ലാഹിബ്നു ഉമര്‍, ഹുദൈഫ എന്നീ നാല് സ്വഹാബികള്‍ ഈ സംവത്തിന് ദൃസാക്ഷിയായിരുന്നു.